പേരാമ്പ്ര : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു. പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചിട്ടുണ്ട്. ഇവന്റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണിവർ. പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. 4 പേരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിയെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രിയിലാണുള്ളത്. മാതാവ് : മോളി. സഹോദരൻ : ജോജി.
Latest from Local News
കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക്
കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റി( എ.എൽ.എം.എസ്.സി) ഓഫീസ് 31-ാം വാർഡ് കോതമംഗലത്ത് തച്ചംവെളളി
കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കൊല്ലം താമര മംഗലത്ത് ശാരദയുടെ വീടിനോടു ചേർന്നുള്ള കിണറാണ് ഇന്നു പുലർച്ചെ വലിയ
കൊയിലാണ്ടി നഗരസഭ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ ടിഷ്യു കൾച്ചർ വാഴക്കന്ന്, പച്ചക്കറിത്തൈ, വളം -ചട്ടി എന്നിവയുടെ വിതരണോദ്ഘാടനം നടന്നു. വാർഡ് 20
സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള വർണ്ണം ചിത്ര രചന മത്സരം നടത്തി. പരിപാടി പ്രസിഡണ്ട് മനോജ്







