സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 8)

1. 1946 മുംബൈയിൽ എച്ച് ‘എം എസ് തൽവാർ’ എന്ന കപ്പലിൽ ഇന്ത്യൻ നാവികസേനാനികൾ നടത്തിയ കലാപം പിന്നീട് ഏത് പേരിലാണ് അറിയപ്പെടുന്നത്?

  • നാവിക കലാപം

2. 1947 ഓഗസ്റ്റ് 15ന് രാത്രി 12 മണിക്ക്, ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്ന് പറഞ്ഞത് ആരാണ് ?

  • ജവഹർലാൽ നെഹ്റു

3. ഗാന്ധിജി രക്തസാക്ഷിയായ ദിനം?

  • 1948 ജനുവരി 30

4. ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം?

  • ഡൽഹി ഹൗസ്

5. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഘാതകൻ?

  • നാഥുറാം വിനായക് ഗോഡ്സെ

6. ഗാന്ധിജിയെ സംസ്കരിച്ച സ്ഥലം?

  • രാജ്ഘട്ട്

7. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്?

  • സുഭാഷ് ചന്ദ്ര ബോസ്

8. നാഥുറാം വിനായക് ഗോഡ്സയെ തൂക്കിലേറ്റിയ ജയിൽ?

  • അംബാല ജയിൽ (1949-നവംബർ 15)

9. ഇന്ത്യയുടെ വാനമ്പാടി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

  • സരോജിനി നായിഡു

10. ഇന്ത്യൻ ഭരണഘടന നിർമ്മാണ കമ്മിറ്റി ചെയർമാൻ ആരായിരുന്നു?

  • ഡോക്ടർ ബി ആർ അംബേദ്കർ

Leave a Reply

Your email address will not be published.