YIP ശാസ്ത്രപഥo 7.0 അധ്യാപകർക്ക് ക്ലാസ്

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന YIP ശാസ്ത്രപഥo 7.0 യുടെ ഭാഗമായി അധ്യാപകർക്കുള്ള ഏകദിന ഓറിയന്റേഷനും ഹെൽപ് ഡെസ്കും കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഡി.പി.ഒ പി.പി.മനോജ് നിർവഹിച്ചു നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ. കെ. ഷിജു അധ്യക്ഷനായി.

പന്തലായനി ബി.പി.സി. ഇ.പി. ദീപ്തി, ട്രെയിനർ കെ.എസ് വികാസ് സംസാരിച്ചു. കെ. ഡിസ്ക് ജില്ലാ കോഡിനേറ്റർ ഡാനിയ ക്ലാസിന് നേതൃത്വം നൽകി. പന്തലായനി, മേലടി ബി. ആർ. സി പരിധിയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറിയിൽ നിന്നായി 52 അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.