സ്വാതന്ത്ര്യസമര സ്മരണകളുയർത്തി ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നു കൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ (ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ’ മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. 1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ വഴങ്ങി.

അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു. ‘ക്വിറ്റ് ഇന്ത്യ’.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

Next Story

YIP ശാസ്ത്രപഥo 7.0 അധ്യാപകർക്ക് ക്ലാസ്

Latest from Main News

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. 900 കണ്ടിയിലെ

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച സാമൂഹിക

15/05/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ്

കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

 കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ