വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പോകും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ആവശ്യമെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചു.

പ്രധാനമന്ത്രി സഞ്ചരിക്കേണ്ട എയർ ഇന്ത്യ വൺ വിമാനം ഇന്ന് കണ്ണൂരിലെ റൺവേയിൽ പരീക്ഷണ ലാൻഡിങ് നടത്തും. ഹെലികോപ്റ്ററുകൾ കൽപറ്റയിലെ എസ്കെഎംജെ സ്കൂൾ മൈതാനത്തായിരിക്കും ഇറക്കുക. കൽപറ്റ റെസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം റോഡ് മാർഗമാകും പ്രധാനമന്ത്രി ദുരന്തമേഖലയിലേക്കു പോകുക. സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്ററുകൾ ഇന്നലെ ഈ ഭാഗത്തുകൂടി പറന്നു വ്യോമനിരീക്ഷണം നടത്തി.

കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി വിമാനത്താവളത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

വയനാട്ടിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡൽഹിയിലേക്കു മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ‍ കൽപറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കൽപറ്റ എസ്കെഎംജെ സ്കൂളിലെ ഹെലിപാഡും പരിസരവും പ്രത്യേക സുരക്ഷാവലയത്തിലാണ്. കൽപറ്റയിൽനിന്ന് മേപ്പാടിയിലേക്കുള്ള റോഡിലെ കുഴികളടയ്ക്കലും തകൃതിയായി നടന്നു.

Leave a Reply

Your email address will not be published.

Previous Story

ഇനി മുതൽ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരം അറിയാനാവും

Next Story

സ്വാതന്ത്ര്യസമര സ്മരണകളുയർത്തി ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം

Latest from Main News

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. 900 കണ്ടിയിലെ

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച സാമൂഹിക

15/05/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ്

കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

 കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ