പേരാമ്പ്ര – കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും. സ്വാതന്ത്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു കീഴരിയൂർ ബോംബ് കേസ്. വരുംതലമുറയ്ക്ക് ബോംബ് കേസിൻ്റെ ചരിത്രവും ഒപ്പം സ്വാതന്ത്ര്യസമര ചരിത്രവും പരിചയപ്പെടുത്താൻ കാലവിളമ്പം ഇല്ലാതെ ചരിത്ര മ്യൂസിയം ഒരുക്കും.
വടകര എം.പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ 20 ലക്ഷം രൂപനൽകിയതനുസരിച്ചാണ് ആദ്യ കെട്ടിടം പണിതത്. പേരാമ്പ്ര എം.എൽ . എ ടി.പി. രാമകൃഷ്ണൻ 55 ലക്ഷം രൂപ കൂടി കെട്ടിടത്തിന് അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 55 ലക്ഷം രൂപയിൽ 50 ലക്ഷം രൂപ ചെലവാക്കി കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും ടോയ്ലെറ്റുകൾ ഇതിൽ ഉണ്ടായിരുന്നില്ല. എം.എൽ.എ ഫണ്ടിൽ നിന്നും ബാക്കി വന്ന 5 ലക്ഷം രൂപയോളം തുകയ്ക്ക് സർക്കാരിൽ നിന്നും സ്പെഷൽ ഓഡർ 10.6.24 ന് വാങ്ങി. ഈ തുകയ്ക്ക് 25.7.24 ന് 2 ടോയ്ലെറ്റുകൾ പണിയാൻ കോഴിക്കോട് ജില്ലാകലക്ടറുടെ ഭരണാനുമതിയും ലഭിച്ചു. ഊരാളുങ്കൽ സൊസൈറ്റി ഉടനെ ടോയ്ലെറ്റുകളുടെ പണി പൂർത്തിയാക്കും. സെപ്റ്റംബർ 9 ന് കമ്യൂണിഹാളിൻ്റെ ഉദ്ഘാടനം നടക്കും.