ഓണം: രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്‌സൈസ്

ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 വരെ ഓണം സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് എക്‌സൈസ് വകുപ്പ്.

ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്യും. വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിയിൽ നിന്നുള്ള മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

ടോള്‍ ഫ്രീ നമ്പര്‍ : 155358.
ഡിവിഷണല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം: 0495-2372927.

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍: 0495- 2372927, 9447178063.
കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍: 0495-2375706 9496002871.
കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്: 0495-2376762, 9400069677.
പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസ്: 0496-2610410, 9400069679.
വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസ്: 0496-2515082, 9400069680.
താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്: 0495-2214460, 9446961496.
ഫറോക്ക് എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2422200, 9400069683.
കോഴിക്കോട് എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2722991, 9400069682.
കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2802766, 9400069684.
താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2224430, 9400069685.
ചേളന്നൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2855888, 9400069686.
കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2624101, 9400069687.
ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2650850, 9400069688.
വടകര എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2516715, 9400069689.
നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2556100, 9400069690.
അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ്: 0496-2202788, 9400069692.

 

Leave a Reply

Your email address will not be published.

Previous Story

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ; ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്

Next Story

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്

Latest from Main News

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍