മൈജി ഷോറൂമിൽ മോഷണം നടത്തിയ ആളെ കൊയിലാണ്ടി പോലീസ് പിടികൂടി

മൈജി ഷോറൂമിലെ കള്ളനെ കൊയിലാണ്ടി പോലീസ് പിടികൂടി. കൊയിലാണ്ടിയെ ഞെട്ടിച്ചു കൊണ്ട് 2024 മെയ് മാസം മൈജി ഷോറൂം പൊളിച്ച് എട്ടോളം ലാപ്പ് ടോപ്പ് മോഷ്ടിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

2024 മെയ് മാസം 29-ാം തിയ്യതിയാണ് ഷോറൂമിൻ്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന കാട്ടിൽപീടിക സ്വദേശിയായ മനാസ് (വയസ് 28) എന്ന പ്രതിയെ പിടികൂടിയത്. കൊയിലാണ്ടി SHO ജിതേഷ് KS ടെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഷൻ ടീം നിരവധി cctv യുടെയും സ്ഥാപനങ്ങളെയും ബാഗ്ലൂർ , ഏറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പോലീസിൻ്റെ വലയിലാവുകയായിരുന്നു. ASI  ദിലീപ്, സുരേഷ്, S CPO മാരായ വിജു വാണിയംകുളം പ്രവീൺ, ബിനോയ് രവി, എന്നിവർ ചേർന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി മേഖലയിൽ വർദ്ധിച്ചു വരുന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

Leave a Reply

Your email address will not be published.