പ്രകൃതിദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. രഞ്ജിത് തമ്പാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതൊക്കെ പ്രദേശങ്ങളാണ് ഇക്കോളജിക്കലി സെൻസിറ്റീവ് എന്ന് പഠിക്കണം. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.

ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ ആവണമെന്നും കോടതി നിർദേശിച്ചു. പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാവണമെന്നും കോടതി നിർദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് എടുത്ത കേസ് കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി തുടങ്ങിയവരെ കക്ഷി ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

Next Story

സംസ്ഥാനത്ത് ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി

Latest from Main News

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച സാമൂഹിക

15/05/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ്

കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

 കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 16.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 16.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി