നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും, വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികളായ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .കെ നിർമ്മല അനുമോദന സദസ് ഉദ്ഘാടനം ചെയ്തു നാടക സംവിധായകനും അധ്യാപകനുമായ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായ വൈദ ഷിനീഷ്,ശ്രീവിനയക്, ധ്യാനപ്രണവ, ഇഷിക നായർ, ആദിദേവ്, മേധ, ആമിർ ആസാദ് മരക്കാർ, തേജ്, അജോയ്, നൈനിക, മിത്ര ഷനൂപ്, നിരഞ്ജൻ, അൽമിത്ര എന്നിവർക്കും യുഎസ്എസ് വിജയികളായ ഐറിൻ ആർ ജി , സിയോണ ഷിംജിത്ത്, ഹാനിയ ബിൻത് നജീബ് എന്നിവർക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ആണ് അനുമോദനം നൽകിയത്, അതോടൊപ്പം വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച ടി.കെ. ജിൻഷ , ചിത്രലേഖ എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു. പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. പ്രധാന അധ്യാപിക ടി.പി.സുഗന്ധി,എം പി ടി എ പ്രസിഡൻ്റ് ഉമയി ഭാനു, എസ് പി ജി ചെയർമാൻ ഒ. കെ സുരേഷ് ,സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കൊളക്കാട് മണ്ണാർകണ്ടി മുഹമ്മദ് അന്തരിച്ചു

Next Story

പാറന്നൂര്‍ ഉസ്താദ് അനുസ്മരണത്തിന് തുടക്കം

Latest from Local News

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം

സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക്

നഗരസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ യാത്ര

നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാവുന്നു.കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വികസനം മുന്നേറ്റ യാത്ര