പാറന്നൂര്‍ ഉസ്താദ് അനുസ്മരണത്തിന് തുടക്കം

കൊയിലാണ്ടി: ജുമഅത്ത് പള്ളിയിലെ മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സമസ്ത ട്രഷററും മുശവറ മെമ്പറുമായ ശൈഖുനാ പാറന്നൂര്‍ ഉസ്താദ് പതിനൊന്നാം അനുസ്മരണത്തിന് കൊയിലാണ്ടിയില്‍ തുടക്കം. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടിയുയര്‍ത്തി. ഇമാം അബ്ബാസ് സൈനി, എം എ ഹാഷിം, ആര്‍.എം ഇല്യാസ് സംബന്ധിച്ചു. ഇന്ന് രാവിലെ 10ന് ചീക്കാപള്ളി പരിസരത്ത് നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. പി ഗിരീഷ് ഉദ്ഘാനം ചെയ്യും. ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം. എ റസാഖ് മാസ്റ്റര്‍ മുഖ്യാതിഥിയാവും. ഞായറാഴ്ച വൈകീട്ട് 7 മുതല്‍ ബദ്‌രിയ്യ കാമ്പസില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് അബുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാഫിള് ഹുസൈന്‍ ബാഫഖി തങ്ങള്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published.