പേരാമ്പ്ര: ഏഴര പതിറ്റാണ്ടു കാലമായി മുസ്ലിം സമൂഹം ദാനം ചെയ്ത് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കൾ കയ്യടക്കാനും അന്യാധീനപ്പെടാനും ഇടയാക്കുന്ന കേന്ദ്രസർക്കാറിൻ്റെ വഖഫ് ഭേദഗതി നീക്കത്തെ നീതിബോധമുള്ള ജനത ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കൺവൻഷൻ അഭ്യർത്ഥിച്ചു. മതന്യൂനപക്ഷങ്ങളെ കായികമായി അക്രമിക്കാനും ആരാധനാലയങ്ങൾ തകർക്കാനും മാത്രമല്ല സ്വത്തുക്കൾ കയ്യടക്കാനുമുള്ള സംഘപരിവാറിൻ്റെ ഗൂഢപദ്ധതിയുടെ ഭാഗം മാത്രമാണ് പാർലമെൻ്റിൽ അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി നിയമം. ഈ നിയമത്തിനെതിരെ എല്ലാ മതേതര വിശ്വാസികളും ഒന്നിച്ചു നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്. പി.എൽ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.പി. മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി കെ.പി. അബ്ദുർറസാഖ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.പി. കെ. അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം പുനത്തിൽ, സി.പി. ഹമീദ്, സി.കെ. ഇബ്രാഹിം മാസ്റ്റർ, സി.കെ. ജമാലുദ്ദീൻ,അബ്ദുൽ ലത്തീഫ് എടവരാട്, കെ.പി.എസ് മുനീർ എന്നിവർ പ്രസംഗിച്ചു. കെ. കെ. കുഞ്ഞമ്മത് സ്വാഗതവും സി.ടി. മുഹമ്മദ് മരുതേരി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ.പി. മൊയ്തീൻ മാസ്റ്റർ (പ്രസിഡൻ്റ്) സി.കെ. ഇബ്രാഹിം മാസ്റ്റർ, പി.പി.അബ്ദുസ്സലാം (വൈ. പ്രസിഡൻ്റുമാർ), കെ.കെ.കുഞ്ഞമ്മത് (ജന. സെക്രട്ടറി)സി.കെ. ജമാലുദ്ദീൻ, ലത്തീഫ് എടവരാട് (ജോ. സെക്രട്ടറിമാർ) സി.ടി. മുഹമ്മദ് മരുതേരി (ട്രഷറർ)