കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി ചിത ഒരുക്കിയത്. കൊയിലാണ്ടി സേവാഭാരതിയുടെ രണ്ട് ആംബുലൻസുകളും അഞ്ച് സംസ്കരണ യൂണിറ്റും ദുരന്ത മുഖത്ത് ദിവസങ്ങളോളം ഉണ്ടായിരുന്നു. കൊയിലാണ്ടി സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയ പ്രവർത്തനമായിരുന്നു സേവാഭാരതിയുടെത്. നടേരി ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രശാന്ത് അണേല, അനൂപ് അരിക്കുളം, സുനിൽ കുമാർ തിരുവങ്ങൂർ, ശ്രീനിവാസൻ മുത്താമ്പി, സി, എബിൻ, കെ എം അരുൺ , കുഞ്ഞിരാമൻ ഒറ്റക്കണ്ടം, പുരുഷോത്തമൻ, എൻ ഷിജു , അഭിഷേക് തിരുവങ്ങൂർ എന്നിവരാണ് ചിതാഗ്നി പ്രവർത്തനത്തിൽ പങ്കെടുത്തത്.
ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് കോഴിക്കോട് ജില്ല പ്രസിഡണ്ട് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദുരിതാശ്വസ പ്രവർത്തനത്തിന് നേതൃത്വം നൽകിയ നടേരി ഒറ്റക്കണ്ടം അച്ചുതൻ മറുപടി പ്രസംഗം നടത്തി. ജില്ല ട്രഷറർ വി കെ ജയൻ,സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ വി, സത്യൻ, മണ്ഡലം ജനറൽ സെക്രട്ടിമാരയ കെ, വി സുരേഷ്, അഡ്വ :എ, വി ,നിധിൻ, വൈസ് പ്രസിഡണ്ട് വി ,കെ , മുകുന്ദൻ സംസാരിച്ചു.