1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ് ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത്?
- ശ്രീരംഗപട്ടണം ഉടമ്പടി ടിപ്പുസുൽത്താൻ
2. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏതാണ്?
- ആറ്റിങ്ങൽ കലാപം
3. പഴശ്ശി രാജാവ് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതാൻ ആരുടെ സഹായമാണ് തേടിയത്?
- എടച്ചേന കുങ്കൻ നായർ, തലക്കൽ ചന്തു,കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ,കൈതേരി അമ്പു നായർ തുടങ്ങിയവർ
4. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ തിരുവിതാംകൂർ ദളവ ആരായിരുന്നു?
- വേലുത്തമ്പി ദളവ
5. വേലുത്തമ്പി ദളവ വിദേശികൾക്ക് എതിരായി പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷമാണ്?
- 1809 ജനുവരി 11
6. വേലുത്തമ്പി ദളവയോടൊപ്പം കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരായി പോരാടിയത് ആരായിരുന്നു?
- പാലിയത്തച്ചൻ
7. 1897 അമരാവതിയിൽ വച്ച് നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി ആരായിരുന്നു?
- സർ സി. ശങ്കരൻ നായർ
8. 1921ലെ മലബാർ ലഹളയുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ദുരന്ത സംഭവം?
- വാഗൺ ട്രാജഡി
9.1942ലെ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ ഉണ്ടായ പ്രധാന ബോംബ് കേസ്?
- കീഴരിയൂർ ബോംബ് കേസ്
10. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു?
- കെ. രാമകൃഷ്ണപിള്ള