കൊയിലാണ്ടി: എന്‍.എഫ്.എസ്.എ കരാറുകാരുടെ സമരം കാരണം കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങുന്നതായി ഓല്‍ കേരള റീട്ടെയില്‍റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. റേഷന്‍ വിതരണത്തിനാവശ്യമായ പച്ചരി, ഗോതമ്പ്, ആട്ട എന്നിവ കടകളില്‍ സ്റ്റോക്ക് ഇല്ലാത്തതാണ് വിതരണം മുടങ്ങാന്‍ കാരണം. ഇതിനാല്‍ കാര്‍ഡുടമകള്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ പ്രയാസം അനുഭവിക്കുകയാണ്.
കരാറുകരുടെ തുടര്‍ച്ചയായ സമരം റേഷന്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിനെ ബാധിക്കുന്നുണ്ട്. അടിയന്തിരമായി കരാറുകരുടെ പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കില്‍ കോമ്പിനേഷന്‍ സംവിധാനം പുനസ്ഥാപിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുതുകോട് രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, വി.എം.ബഷീര്‍, യു.ഷിബു, വി.പി.നാരായണന്‍, കെ.കെ.പ്രകാശന്‍, കെ.കെ.പരീത്, സി.കെ.വിശ്വന്‍, ശശി മങ്ങര,മാലേരി മൊയ്തു, ടി സുഗതന്‍ എന്നിവര്‍ സംസാരിച്ചു.