പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സൈക്കോളജിക്കൽ കൗൺസിലിംഗ് സംഘടിപ്പിച്ചു


പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തിഗത സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. നാല് ദിവസത്തെ പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. ഡി.പി.ഒ പി.പി. മനോജ് പദ്ധതി വിശദീകരിച്ചു. ബി.പി.സി ഇ.പി.ദീപ്തി, ബി.ആര്‍.സി പരിശീലകന്‍ കെ.എസ്. വികാസ് എന്നിവര്‍ സംസാരിച്ചു. പന്തലായനി ജി.എച്ച്.എസ്.എസ് കൊയിലാണ്ടി.ജി.വി.എസ്.എസ് എന്നീ സ്‌കൂളുകളില്‍ നിന്നായി നാല്പതോളം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.