സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേനായി കുഞ്ഞാറമ്പത്ത് മീത്തൽ ചന്ദ്രനെയാണ് (55) പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുഖംമറിച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് വാളും ഇരുമ്പുവടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. രണ്ടുകൈകൾക്കാണ് പരിക്കേറ്റത്. തെങ്ങുകയറ്റത്തൊഴിലാളിയായ ചന്ദ്രൻ പ്രാണരക്ഷാർഥം കത്തി വീശിയതോടെ അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരിൽ ഒരാൾക്ക് മുറിവേറ്റതായും സൂചനയുണ്ട്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സയന്റിഫിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ എടവാരാട് സ്വദേശിയിട്ട പോസ്റ്റിന് താഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന മുസ്‌ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ പരാതിയിൽ കഴിഞ്ഞദിവസം ചന്ദ്രന്റെപേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പോലീസ് വിളിച്ച ചേർത്ത സമാധാനയോഗം അഭ്യർഥിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്