പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഐ സി ഡി എസും ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെആഗസ്റ്റ് 1മുതൽ 7വരെ യുള്ള ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സമാപനം ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ നാഷണൽ ഡിസാർസ് മാനേജ്‍ മെന്റ് അതോറിറ്റി യുടെ ആപ്ത മിത്ര വളണ്ടിയറും ഡിവിഷൻ കൺവീനറു മായ വണ്ണാൻ കുനി റാഫിയെ ചടങ്ങിൽ പ്രസിഡന്റ്‌ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷതവഹിച്ചു.  തിരുവങ്ങൂർ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത്നേഴ്സ് കെ പ്രീത ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി

പരിപാടിയിൽ ജീവിത ശൈലി രോഗ നിർണയക്യാമ്പ് നടത്തി. ആരോഗ്യ ക്വിസ് മത്സരവും നടത്തി. ബ്ലോക്ക് സി ഡി പി ഒ ധന്യ ടി എൻ, ശ്രീജ കണ്ടിയിൽ, തൽഹ മൂസ്സാൻകണ്ടി,റാഫി പൂക്കാട്, നിത്യ വി കെ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

Next Story

കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം