വയനാട് ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകും

മൂടാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു .ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ പ്രതിഫലം വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും .ഭരണ സമിതി യോഗത്തിൽ പ്രസിഡൻറ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി ,സ്ഥിരം സമിതി അധ്യക്ഷരായ എം.പി.അഖില , എം.കെ.മോഹനൻ,ടി.കെ.ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി , ലതിക പുതുക്കുടി ,പി.പി.കരീം, റഫീഖ് പുത്തലത്ത്, സെക്രട്ടറി എം.ഗിരീഷ് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.