കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു.മൂന്ന് ദിവസമായി ഈ റൂട്ടിൽ തൊഴിലാളികൾ പണിമുടക്ക് നടത്തുകയായിരുന്നു.പേരാമ്പ്ര ഡി.വൈ.എസ്.പി യൂണിയൻ പ്രധിനിധികളെയും ബസ്സ് ഉടമകളെയും വിളിച്ചു ചർച്ച നടത്തിയതിനെ തുടർന്നാണ് സമരം തീർന്നത്.ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആവിശ്യമായ നടപടികൾ അത്തോളി പോലിസ് സ്വീകരിക്കുന്നതിൻ്റെയും അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തൊഴിലാളി സംഘടന പ്രതിനിധികൾ തീരുമാനിച്ചു. വ്യാഴാഴച്ച മുതൽ സർവീസ് നടത്തുമെന്നും സി.ഐ.ടി.യു പ്രതിനിധികളായ സനീഷ് തയ്യിൽ,
ടി.കെ മോഹനൻ ,കെ.ടി കുമാരൻ, ബിജീഷ് കായണ്ണ എന്നിവർ അറിയിച്ചു. ഇതിനിടയിൽ
യൂത്ത് കോൺഗ്രസും,ഡി.വൈ.എഫ്.ഐയും സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.