ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് പാലങ്ങാടിന് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് പാലങ്ങാടിന് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റിയാസ് ഊട്ടേരി അധ്യക്ഷത വഹിച്ചു. ഡി കെ ടി എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് പാലങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൃത്യ സമയത്ത് നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു . കർഷക തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ പെൻഷൻ അനുവദിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.

മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ശ്രീധരൻ കണ്ണമ്പത്ത്, ശ്രീകുമാർ മുൻവാർഡ് മെമ്പർ ലതാ പൊറ്റയിൽ, മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രാധ ടീച്ചർ, ഐൻ ടി യു സി അരിക്കുളം മണ്ഡലംപ്രസിഡന്റ് മുഹമ്മദ് എടചേരി, സീനിയർ കോൺഗ്രസ്സ് നേതാവ് എസ്. മുരളീധരൻ, ബൂത്ത് പ്രസിഡന്റ് കോയക്കുട്ടി, മഹിളാ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് സൗദ കുറ്റിക്കണ്ടി എന്നിവർ സംസാരിച്ചു. ടി കെ ടി എഫ് മണ്ഡലം സെക്രട്ടറി ചിത്തിര രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിന് മുസ്തഫ തറമ്മലങ്ങാടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ്‌ 13,14 തീയതികളിൽ

Next Story

പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Latest from Local News

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’