പള്ളിക്കരയിൽ തേങ്ങാകൂടക്ക് തീ പിടിച്ചു

പള്ളിക്കരയിൽ കണ്ടൽ രാരോത്ത് ഗോപാലൻ്റെ വീട്ടുപറമ്പിലെ തേങ്ങാകൂട കത്തി നശിച്ചു. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടുകൂടിയാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി കെ. ബാബുവിന്റെ നേതൃത്വത്തിൽ സേനയെത്തി തീ അണച്ചു.ഏകദേശം ആയിരത്തോളം തേങ്ങ കത്തി നശിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധിപ്രസാദ് ,എം.ലിനീഷ്, എൻ.പി.അനൂപ്, കെ.എം.സനൽരാജ് ,ഇന്ദ്രജിത്ത്,ഹോം ഗാർഡ് വി.ടി. രാജീവ് എന്നിവർ തീ അണയ്ക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.