പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍റെ പരാതിയിലാണ് എട്ട് വർഷത്തിനു ശേഷം വിധി വന്നത്.

2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് തന്റെ സ്ഥലത്തെ മരം തൊഴിലുറപ്പ് തോഴിലാളികൾ വെട്ടി എന്നാണ് യോഹന്നാൽ തരകന്റെ ആരോപിക്കുന്നത്. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ പി രാജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് വിധി.

10 ലക്ഷം ശിക്ഷ വിധിച്ചതിനെതിരെ മേൽകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 12 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയത്. 130 തൊഴിലുറപ്പ് തൊഴിലാളികളികൾ സംഭവ സമയത്ത് ഉണ്ടായിട്ടും ബാക്കിയുള്ളവരെ ഒഴിവാക്കി 12 പേര്‍ക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നാണ് ആരോപണം.

Leave a Reply

Your email address will not be published.

Previous Story

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് പാലങ്ങാടിന് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

Next Story

സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം

Latest from Local News

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി