എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി

 

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷയായി. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ .ഷിജു ,വാർഡ് കൗൺസിലർ വി.എം. സിറാജ് , വി . രമേശൻ,കണയങ്കോട് ത്വാഹ ജുമാ മസ്ജിദ് സെക്രട്ടറി അബൂബക്കർ , കിടാരത്തിൽ ക്ഷേത്രം പ്രസിഡണ്ട് ചോയിക്കുട്ടി എ.ഡി.എസ് സെക്രട്ടറി ഷഹ്ന ,ന്യൂലൈറ്റ് കലാസമിതിക്ക് ഭാരവാഹി വേണ്ടി സി.ശ്രീജേഷ്, സ്മാർട്ട് ടീം കണയങ്കോട് ഭാരവാഹി വി.വി.വിനീഷ്, എ.സുധാകരൻ എന്നിവർ സംസാരിച്ചു. 

വരകുന്ന് ഗണേഷന്റെയും ആശ വർക്കർ പുഷ്പയുടെയും മകനാണ് അഭിൻ ഗണേഷ്.

Leave a Reply

Your email address will not be published.