കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സെലക്ഷന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. കേരളം നൽകിയ 60 സൂപ്രണ്ട്മാരുടെ ലിസ്റ്റിൽ നിന്നും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥർക്ക് ആണ് നിയമനം. സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ യുപിഎസ് സി അംഗങ്ങൾക്ക് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.



