കൊയിലാണ്ടി നഗരസഭ ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും. നഗരസഭ ഓഫീസിലാണ് അദാലത്ത് നടത്തുക. അദാലത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 14ന് അഞ്ചുമണിക്ക് മുമ്പ് ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ഓഫീസിൽ നേരിട്ട് വന്ന് അന്വേഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.