എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. അതേസമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരിഹാര സെല്‍ രൂപീകരിച്ചു

Next Story

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു

Latest from Main News

 അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

 അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ

സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക്

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ നാദിർ ഗ്രാമത്തിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ആസിഫ് അഹമ്മദ്

കക്കയം ഉരക്കുഴി മേഖലയിൽ വെള്ളത്തിൽ വീണ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ; രക്ഷയായത് ഗൈഡിന്റെ സമയോചിത ഇടപെടൽ

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഉരക്കുഴിക്ക് സമീപമുള്ള ശങ്കരൻപുഴയിലെ വെള്ളത്തിൽ പെട്ട വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാരും, ഇക്കോ