മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരിഹാര സെല്‍ രൂപീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാര സെല്‍ രൂപീകരിച്ച് ധനവകുപ്പ്. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ചത്. 

ജോയിന്റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി  സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്.  8330091573 എന്ന മൊബൈല്‍ നമ്പരും mdrf.cell@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും പരാതികള്‍ അറിയിക്കാം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്

Next Story

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

Latest from Main News

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ അനുവദിച്ചു

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ കൂടി അനുവദിച്ചു.  ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ

മലപ്പുറത്ത് നവവധുവായ ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് പിടിയില്‍

മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയിൽ. വിദേശത്തു നിന്നും കണ്ണൂര്‍

സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതി ഗ്രീഷ്മ

ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവ്വമെന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളത്. അത്തരത്തിൽ കേരളസമൂഹത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക്  നെയ്യാറ്റിൻകര

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിക്കുക.

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ