ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച് നാടുവിട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിലവിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെ 9ന് ഹിന്‍ഡന്‍ബര്‍ഡിലെ വ്യോമ താവളത്തില്‍ നിന്നും ഹസീനയുടെ വിമാനം പുറപ്പട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. തിങ്കളാഴ്ച വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയത്. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാനായിരുന്നു തീരുമാനം. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഇന്ത്യ നല്‍കുമെന്നും ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ഹസീനയ്ക്ക് സമയം നല്‍കിയിരിക്കുകയാണെന്നും സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര അദ്ദേഹം അറിയിച്ചു.
അതേസമയം, ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നു വന്ന പ്രതിഷേധങ്ങളാണ് കലാപത്തില്‍ കലാശിച്ചത്. ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നൽകുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.