സൈക്കിൾ വാങ്ങാൻ വെച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

 

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുചുകുന്ന് കുറിയേരി ബിജീഷിൻ്റെയും തുഷാരയുടെയും മകൻ തനയ് ബിജീഷ് തൻ്റെ ചിരകാലാഭിലാഷമായ ഒരു സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചു വെച്ച പണം ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

പത്രവാർത്തകളിലും മാധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ തനയ് ബിജീഷ് തൻ്റെ സമ്പാദ്യം നൽകണമെന്ന് അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി മാതാവിനൊപ്പം സ്ക്കൂളിൽ എത്തിയാണ് സമ്പാദ്യ പെട്ടി തുറന്നത്. കുട്ടിയുടെ സമ്പാദ്യത്തിനു പുറമെ അച്ഛൻ ബിജീഷും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊയിലാണ്ടി സേവാഭാരതി സെക്രട്ടറി രജി.കെ. എം നിധി ഏറ്റുവാങ്ങി. സ്ക്കൂൾ സ്റ്റാഫ് സ്വരൂപിച്ച തുക സ്റ്റാഫ് സെക്രട്ടറി മോളി വി.കെ സേവാഭാരതി എക്സിക്യൂട്ടിവ് അംഗം ഉമേഷ് ഉപ്പാലക്കണ്ടിക്ക് കൈമാറി.സജിത്ത് വി.കെ, ശൈലജ നമ്പിയേരി, അർഷിത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

Next Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം 4)

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ