പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ദേശീയ വിദ്യാഭ്യസ നയം പ്രകാരം ഉള്ള നാലു വർഷ ബിരുദ കോഴ്സുകളായ ബി.കോം (കോ- ഓപ്പറെറ്റിവ് മാനേജ്‌മെൻ്റ് & ഫിനാൻസ്), ബി.ബി.എ. മൂന്ന് വർഷ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളായ ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്‌മിനിസ്ട്രേഷൻ & സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, പിജി കോഴ്സ് ആയ എം.വോക് ഫാഷൻ ടെക്നോളജി എന്നീ കോഴ്‌സുകളിലേക്ക് ആണ് പ്രവേശനം.

മാഹിയുൾപ്പെടുന്ന പുതുച്ചേരിയിലെയും, കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. യൂണിവേഴ്‌സിറ്റി ഫീസ് അല്ലാതെ ഒരു തരത്തിലുമുള്ള സംഭാവനയോ, പി. ടി. എ പിരിവോ കോളേജ് പ്രവേശനത്തിന് ഇല്ല. താത്പര്യം ഉള്ള വിദ്യാർത്ഥികൾ ആഗസ്ത‌് 14 മുമ്പായി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തിൽ ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ലിങ്കോ ഹെൽപ്പ് ഡസ്ക് നമ്പറിലോ ഉപയോഗിക്കുക.

ഓൺലൈൻ ലിങ്ക്:  https://puccmaheadm.samarth.edu.in, ഹെൽപ് ഡെസ്ക് നമ്പർ:0490-2332622, 9746143658 9207982622,9746607507.

 

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

Next Story

സൈക്കിൾ വാങ്ങാൻ വെച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള