1. ചൗരി ചൗര സംഭവം നടന്ന വർഷം?
- 1922
2. ചൗരി ചൗര എന്ന സ്ഥലം എവിടയാണ്?
- ഉത്തർപ്രദേശിലെ ഗോരഖ്പൂർ
3. 1923-ൽ പിറവിയെടുത്ത സ്വരാജിസ്റ്റ് പാർട്ടി നേതാക്കൾ?
- സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു
4. 1925-ൽ R.S.S രൂപീകൃതമായത് എവിടെ?
- നാഗ്പൂർ
5. RSS രൂപികരിക്കുന്നതിന് നേതൃത്യം നൽകിയത്?
- ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ
6. പഞ്ചാബിലെ കേസരി എന്നറിയപ്പെടുന്നത്?
- ലാലാ ലജ്പത്റായി
7. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ നേതാക്കൾ?
- ഭഗത് സിംഗ്, സുഖ്ദേവ്
8. ലാലാ ലജ്പതറായിയുടെ മരണത്തിന് ഇടയാ ക്കിയ പോലീസ് ലാത്തിച്ചാർജ്ജിന് നേതൃത്വം കൊടുത്ത അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് സാൻഡേഴ് സിനെ വെടിവെച്ചുകൊന്ന ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ ആരെല്ലാം?
- ഭഗത് സിംഗും സംഘവും
9. 1929ൽ നടന്ന മീററ്റ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ ആരെല്ലാം?
- മുസഫർ അഹമ്മദ്, എസ് എ ഡാങ്കേ, പിസി ജോഷി തുടങ്ങിയവർ
10. 1929 കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത്?
- ലാഹോർ സമ്മേളനം (ജവഹർലാൽ നെഹ്റു അധ്യക്ഷൻ)