വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല

വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല. ദുരന്ത ബാധിത കുടുംബങ്ങളിൽ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന്  യേനെപോയ കല്‍പിത സര്‍വകലാശാല ചാൻസലർ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.

എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എൻജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കൽ – പാരാമെഡിക്കൽ പ്രഫഷണൽ ബിരുദ കോഴ്സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, യേനെപോയ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകളിൽ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.

യേനെപോയ കൽപിത സർവകലാശാലക്കം യേനെപോയ ഗ്രൂപ്പിനും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവർക്ക് പ്രവേശനം നൽകുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യസം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻവ

Next Story

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കലുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിക്ക് നിർദേശം നൽകി മന്ത്രി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ