വയനാടിന്റെ കണ്ണീർമുഖത്ത് സതീർത്ഥ്യ സംഘത്തിന്റെ തലോടൽ

പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാൻ 40 വർഷം മുമ്പ് ഒന്നിച്ചു പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു. ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1980 എസ് എസ് എൽ സി ബാച്ചുകാരുടെ കൂട്ടമാണ് സതീർത്ഥ്യർ 1980@SVASS എന്ന പേരിൽ ജീവകാരുണ്യപ്രവർത്തനത്തിന് മാതൃകയായത്.
കേവലം മൂന്ന് ദിവസം കൊണ്ട് അംഗങ്ങളിൽ നിന്നും സംഭവനയായി ലഭിച്ച 42,151 രൂപ കൊയിലാണ്ടി സബ് ട്രഷറി ഓഫീസർ ഭാരവാഹികളിൽ നിന്നു ഏറ്റുവാങ്ങി. പ്രസിഡന്റ്‌ അശോകൻ പാറക്കീൽ, സെക്രട്ടറി സത്യൻ മുത്താമ്പി, ട്രഷറർ സി രാഘവൻ സ്വസ്ഥവൃത്തം എന്നിവർ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published.