വയനാട് പുനരധിവാസ പദ്ധതികൾക്ക് ഏകോപനം വേണം; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ


കൊയിലാണ്ടി: വയനാട് പുനരധിവാസ പദ്ധതികൾ പ്രായോഗികമാക്കാൻ ഏകോപനം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു, ദുരിതബാധിതരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആരോഗ്യം, ഭവനം, ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകൾ ഉൾപ്പെടുന്ന വിധം പുനരധിവാസ പാക്കേജ് വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. എല്ലാം സർക്കാർ സംവിധാനങ്ങൾക്ക് മാത്രം സാധ്യമാവില്ല തയ്യാറായി വരുന്ന സന്നദ്ധ സംഘടനകളെക്കൂടി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള പ്രായോഗിക സമീപനം ഉണ്ടാകണം.

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്‍ പുനരധിവാസ പദ്ധതികൾക്കായ് പ്രത്യേക സാമ്പത്തിക സമാഹരണം നടത്തി വരുന്നുണ്ട്. അതിൽ എല്ലാവരും പങ്കാളികളാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാറിനൊപ്പം എല്ലാ വിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തകർ പങ്ക് വഹിക്കണമെന്നും കൗൺസിൽ ആഹ്വാനം ചെയ്തു.
കൗൺസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വൈസ് പ്രസിഡണ്ട് അഡ്വ കെ.പി.പി. അബൂബക്കർ, കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ സെക്രട്ടറി അസ്ഹർ അത്തേരി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം ജില്ലാ ഭാരവാഹികളായ സി.പി. സാജിദ്, നൗഫൽ അഴിയൂർ റഷീദ് ഹസൻ പേരാമ്പ്ര, കെ. അബ്ദുൽ നാസർ മദനി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അമറുൽ ഫാറൂഖ്(ബാലുശ്ശേരി), ഒ.കെ. അബ്ദുല്ലത്തീഫ്(കൊയിലാണ്ടി), വി.കെ സുബൈർ (പൂനൂർ), അബ്ദുസലാം പോനാരി(പയ്യോളി), അബൂബക്കർ ജാതിയേരി(നാദാപുരം)കെ. അബ്ദുറഷീദ്(പേരാമ്പ്ര), വി.വി. ബഷീർ(വടകര), വി യൂനുസ്, ബിസ്മി ഇമ്പിച്ചി മമ്മദ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

Next Story

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച് കോഴിക്കോട് നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.