ദുരന്തബാധിതർക്ക് വി ടൊരുക്കാൻ ഇടം നൽകിയ യൂസഫ് കാപ്പാടിന് ആദരം

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് പ്രവാസജീവിതത്തിൽ സമ്പാദിച്ച തൻ്റെ ഭൂമി സൗജന്യമായി നൽകിയ യൂസഫ് കാപ്പാടിനെയും കുടുംബത്തെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു ബ്ലോക്ക് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷയായി.ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ. ജീവാനന്ദൻ , കെ.അഭിനീഷ്, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ കെ. ടി .എം കോയ, സുധ കാപ്പിൽ, ബിന്ദു മ oത്തിൽ, ജുബിഷ് ഇ കെ ., ടി.എം.രജില, സുഹറ ഖാദർ, എം.പി.മെയ്തീൻ കോയ, ഷീബ ശ്രീധരൻ, ബ്ലോക്ക് ജീവനകാരായ പ്രദീപൻ ,ശിബി , വിജിത്ര എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ബ്ലോക്ക് ഹെഡ് ക്ലർക്ക് മനോജ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.