ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ മാത്രം. ആകെ ഏഴ് ക്യാംപുകളാണ് ഈ രണ്ട് താലൂക്കുകളിലായി നിലവിലുള്ളത്. 311 കുടുംബങ്ങളില്‍ നിന്നായി 870 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നുണ്ട്.
മുഴുവന്‍ കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയതോടെ താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ക്യാംപും ഇന്നലെ ഒഴിവാക്കി. കോഴിക്കോട് താലൂക്കിലെ ക്യാംപുകള്‍ ഞായറാഴ്ച്ച തന്നെ ഒഴിവാക്കിയിരുന്നു.
വടകര താലൂക്കില്‍ ഇന്നലെ ഒരു ക്യാംപ് കൂടി ഒഴിവാക്കി. മരുതോങ്കര പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപാണ് അവസാനിപ്പിച്ചത്. ഇതോടെ വടകര താലൂക്കില്‍ ക്യാംപുകളുടെ എണ്ണം ആറായി. ഇവിടെ 279 കുടുംബങ്ങളില്‍ നിന്നും 753 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാംപാണ് പ്രവര്‍ത്തിക്കുന്നത്. ദുരുദേവ കോളേജിലെ ഈ ക്യാംപില്‍ 32 കുടുംബങ്ങളില്‍ നിന്നുള്ള 40 പുരുഷന്‍മാരും 66 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 117പേരാണ് കഴിയുന്നത്.