സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാടിന് നൽകി സഹോദരങ്ങൾ

“സൈക്കിൾ ഇനിയും വാങ്ങാമല്ലോ. ഞങ്ങളെപ്പോലെയുള്ള എത്രയോ കുട്ടികളാണ് വയനാട്ടിൽ പ്രയാസത്തിലുള്ളത്. അതുകൊണ്ട് ഈ പണം അവർക്കാണ് കൂടുതൽ ആവശ്യം,” പറയുന്നത് പേരാമ്പ്ര എയുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി വേദലക്ഷ്മി. വേദലക്ഷ്മിയും അതേ സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന അനുജൻ അഭയുമാണ് സൈക്കിൾ വാങ്ങാനായി പണകുടുക്കയിൽ സ്വരൂപ്പിച്ച പണം വയനാടിനായി സംഭാവന നൽകിയത്.

ഇവരുടെ പണകുടുക്കയിലെ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപകൻ പി പി മധുവിന് കൈമാറി. പള്ളിയത്ത് മലയിൽ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് വേദലക്ഷ്മിയും അഭയും.

Leave a Reply

Your email address will not be published.