ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യക്കുടുക്കയിലെ തുക നൽകി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശിവദും അനുവൃന്ദയും. ദിവസങ്ങൾക്കുശേഷം സ്കൂൾ തുറന്ന ദിവസം തന്നെ ഇരുവരും സ്കൂൾ പ്രധാനധ്യാപകൻ കെ.രതീഷിനെ ഏൽപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ഇരുവരെയും അഭിനന്ദിച്ചു. തേങ്ങ ചലഞ്ചിലൂടെ വയനാടിനായി ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സമാഹരണം നടത്താൻ പി.ടി.എ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ബിജു അനത വൈസ് പ്രസിഡണ്ടുമാരായ അഞ്ജലി മോഹൻ, എ.കെ.റസാക്ക്, വി.പി.ഷാജി,ഷഹനാസ്,കെ. മുഹമ്മദ്, കെ.പ്രവീൺ, പി.എം.സോഫിയ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.