വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കയയിലും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലും വിലങ്ങാട് ദുരന്തത്തിലും ജീവഹാനി സംഭവിച്ചവർക്ക് മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഹിൽ ബസാറിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ അദ്ധ്യക്ഷൻ വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ, സെക്രട്ടറി രാമകൃഷ്ണൻ പൊറ്റക്കാട്ട്, ദാമോദരൻ പൊറ്റക്കാട്ട്, വി.യം രാഘവൻ മാസ്റ്റർ, പുതിയോട്ടിൽ രാഘവൻ, മോഹനൻ മാസ്റ്റർ, ബാബു തടത്തിൽ ഷെമീം തടത്തിൽ എന്നിവർ സംസാരിച്ചു. ബിജേഷ് ഉത്രാടം, മുകുന്ദൻ, ബിജേഷ് രാമനിലയം പ്രേമൻ പ്രസാദം, ഷാജു എന്നിവർ പങ്കെടുത്തു.