ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ്

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ വായ്പാവിഹിതമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയിലേക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും നിലവിൽ വിതരണത്തിന് ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. (ഇന്ന്) തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും ഇതിലൂടെ തുക നൽകാൻ സാധിക്കും. 

ഇത്രയും വിപുലമായ ജനകീയ പാർപ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. നാല് ലക്ഷം രൂപ ഭവനപദ്ധതിക്കായി ഓരോ ഗുണഭോക്താവിനും ലഭ്യമാക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. 2026 ആകുമ്പോഴേക്കും 5 ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏവർക്കും വീട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.

2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്ക് വേണ്ടി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ ആയിരം കോടിയുടെ ഗ്യാരന്റി സർക്കാർ നൽകുകയും, ഈ തുക മുമ്പ് തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേർക്കാണ് ഈ തുക വിതരണം ചെയ്തത്. 

സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗ്യാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകൾക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഈ തുക കൂടി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്നേഹവീടിനായി നവമാധ്യമ കൂട്ടായ്മ സഹായധനം നൽകി

Next Story

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ

Latest from Main News

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവം; സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ

സംസ്ഥാനത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു

വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 25,464 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് 27,000ത്തിൽപരം ബൂത്ത് ലവൽ

താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

   താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു.

ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ