ഒളവണ്ണയിൽ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ വീടാണ് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയാണ് ഉഗ്രശബ്ദത്തോടെ താഴ്ന്നത് എന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെയോടെയായിരുന്നു സംഭവം. പെട്ടെന്ന് ഭൂമിയ്ക്കടിയിൽ നിന്നും വലിയ ശബ്ദം കേൾട്ടതോടെ അകത്തുണ്ടായിരുന്ന വീട്ടുകാർ പുറത്തേക്ക് ഓടി. ഇതിന് തൊട്ട് പിന്നാലെ താഴത്തെ നില മണ്ണിനടിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. തക്ക സമയത്ത് ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.



