ഗർഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ

വയനാടിന് കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗർഭിണിയായ നാടൻ ഇനത്തിലുള്ള പശുവിനെ തിങ്കളാഴ്ച വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കർഷകസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ആവശ്യക്കാർ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു. കർഷകസംഘം ജില്ലാ നേതാവും കൺസ്യൂമർഫെഡ് ചെയർമാനുമായ എം മെഹബൂബ് ശ്രീധരനിൽ നിന്നും പശുവിനെ ഏറ്റുവാങ്ങി.

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരൻ മുൻപ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാൽ ഇപ്പോൾ തെങ്ങ് കയറാറില്ല. “പെട്ടെന്ന് എടുക്കാൻ പണം ഇല്ലാത്തതിനാലാണ് പശുവിനെ വിൽക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗർഭിണിയായ പശുവായതിനാൽ വാങ്ങുന്നവർ ആരായാലും അറവുകാർക്ക് നൽകാതെ വളർത്തുകയും ചെയ്യും,” ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Next Story

മേലൂർ ചെറുവലത്ത് ഭാർഗവി അമ്മ അന്തരിച്ചു

Latest from Local News

വ്യാജമദ്യ, ലഹരിവില്‍പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങളുടെ സമർപ്പണം 

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്

അരിക്കുളം കാരയാട് തിരുമഗലത്ത് അബ്ദുള്ള അന്തരിച്ചു

  അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ്‌ ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്

വെങ്ങളം-വടകര സർവീസ് റോഡിലെ പ്രശ്നം പരിഹരിക്കണം: ആർവൈജെഡി

വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്