സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത തുടരണം.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുണ്ട്. 

മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ അന്തരിച്ചു

Next Story

ബസ് ജീവനക്കാരന് മർദ്ദനമേറ്റു കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

Latest from Local News

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലയേറ്റു

ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,

കൊയിലാണ്ടി നഗരസഭ വാർഡ് 26 ലെ പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡും ഡ്രെയിനേജും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ