ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു

കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള യു. പി. സ്കൂളിൽ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയിൽ നിന്ന് വീടുകളിൽ വെള്ളം കയറിയ 31 കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെ ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിൽ ശുചീകരണ പ്രവർത്തനം നടന്നു.
സമാപന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ. കെ. ഉമ്മർ, ശ്രീഷാ ഗണേഷ്, മോനിഷ, ബിജിഷ, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കെ. സുമേഷ്, വില്ലേജ് ഓഫീസർ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ നവീൻ, ഒലിപ്പിൽ മമ്മു, വിജയൻ ആവള, കൊയിലോത്ത് ഗംഗാധരൻ, രജീഷ് ടി. കെ, കെ. കുമാരൻ, ജിജോയ് ആവള, മൊയ്തു കുനീമ്മൽ, അസീസ് പി. എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Next Story

ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു

Latest from Local News

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി