കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പുതിയ പാരാലീഗല്‍ വോളണ്ടീയര്‍മാരെ തെരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്. അദ്ധ്യാപകര്‍ (സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെ), സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, അങ്കണനവാടി വര്‍ക്കര്‍, ഡോക്ടര്‍മാര്‍, എം. എസ്. ഡബ്ലിയു, നിയമവിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, മൈത്രി സംഘം പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം. വോളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ അലവന്‍സോ ലഭിക്കുന്നതല്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. എന്നാല്‍ ചില പ്രത്യേക ജോലികള്‍ കമ്മിറ്റി നല്‍കുകയാണെങ്കില്‍ ആയതിനാല്‍ ഹോണറ്റേിയം ലഭിക്കും.
വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ളവര്‍ താലൂക്ക് തലത്തിലോ വില്ലേജ് തലത്തിലോ ഏതിലാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അപേക്ഷയില്‍ കാണിക്കണം. താല്‍പര്യമുള്ളവര്‍ സ്വയം കൈപ്പടിയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസില്‍ ഓഗസ്റ്റ് 13ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷ തപാലില്‍ അയച്ചാലും മതി കൂടുതല്‍ വിവരങ്ങള്‍ക്ക് 7902284528 എന്ന നമ്പറിൽ ബന്ധപ്പെടണം.