മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപ്പറേഷന്റെ സംഭാവനയായ മൂന്നു കോടി രൂപയുടെ ചെക്ക് മേയർ ബീന ഫിലിപ്പ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
