1. അലിപ്പൂര്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലാവുകയും ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ യോഗിയാവുകയും ചെയ്ത രാഷ്ട്രീയ നേതാവ്?
- അരവിന്ദ ഘോഷ്
2. ബര്‍മ്മയിലെ മാന്‍ഡേല ജയില്‍ വാസത്തിനിടിയല്‍ തിലകന്‍ രചിച്ച ഗ്രന്ഥം?
- ഗീതാ രഹസ്യം
3. കല്‍ക്കത്തയിലെ ചീഫ് പ്രസിഡന്‍സി മജിസ്‌ട്രേട്ട് കിങ്ങ്‌സ് ഫോഡിനെ വധിക്കാനുളള ശ്രമത്തില്‍ പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി?
- ഖുദിറാം ബോസ്
4. 1909ലെ മിന്റോമോർലി ഭരണ പരിഷ്‌ക്കാരം നടപ്പാക്കിയവര്‍ ആരായിരുന്നു?
- വൈസ്രോയ് മിന്റോ, സ്‌റ്റേറ്റ് സെക്രട്ടറി മോര്‍ലി
5. ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപവല്‍ക്കരിച്ച് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് വേണ്ടി ഇംഗ്ലണ്ടില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയ നേതാവ്?
- വിനായക ദാമോദര്‍ സവര്‍ക്കര്‍
6. 1912ല്‍ രവീന്ദ്രനാഥ ടാഗോര്‍ ആദ്യമായി ജനഗണമന ആലപിച്ചത് എവിടെയാണ്?
- കല്‍ക്കത്തയില്‍ നടന്ന ബ്രഹ്മ സമാജത്തിന്റെ വാര്‍ഷിക ആഘോഷമായ മഗധോത്സവത്തില്‍
7. 1913-14 കാലത്ത് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിനായി യു.എസ്.എയിലെ സാന്‍ഫ്രാന്‍സിസ്‌കോവ് ആസ്ഥാനമായി സംഘടിപ്പിച്ച പാര്‍ട്ടി?
- ഗദ്ദര്‍ പാര്‍ട്ടി
8. ഗദ്ദര്‍ പാര്‍ട്ടി നേതാവ്?
- ലാലാഹര്‍ദയാല്‍
9. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച കാവ്യസമാഹാരം?
- ഗീതാജ്ഞലി
10. മഹാത്മഗാന്ധിയുടെ രാഷ്ട്രീയ ഗുരു?
- ഗോപാല കൃഷ്ണ ഗോഖലെ