കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; സഹായത്തിന്റെ പട്ടിക ഇങ്ങനെ

/

ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു

Next Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം-1)

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന