പയ്യോളി ദീനദയാൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി കടപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം നടത്തി. ബലിതർപ്പണത്തിന് മേലടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം മേൽശാന്തി പ്രജിത് കാർമികത്വം വഹിച്ചു. നൂറ് കണക്കിനാളുകൾ പിതൃകർമ്മം നടത്തി വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവർക്കും ബലിതർപ്പണ്ണം നടത്തി. ഓരോ കുടുംബങ്ങളിലും ജീവിച്ചിരുന്ന പക്ഷിമൃഗാദികൾക്കും സസ്യജാലങ്ങൾക്ക് പോലും ഈ ദിനത്തിൽ ബലികർമ്മം അനുഷ്ടിച്ച് വരാറുണ്ട്.
പിതൃക്കൾ. കർക്കട വാവിൽ സമർപ്പിക്കുന്ന ബലി സ്വീകരിക്കുകയും കർമ്മം ചെയ്യുന്നവരിൽ തുപ്തരാവുകയും അങ്ങനെ പിതാമഹൻമാരുടെ അനുഗ്രഹം ആയുഷ്‌കാലം മുഴുവനായും അവർക്കുണ്ടാവും എന്നാണ് വിശ്വാസം സാധാരണയായി കർക്കടകത്തിലെ കറുത്തവാവ് ദിനത്തിൽ സൂര്യോദയത്തിന് മുമ്പായാണ് ബലികർമ്മം നടത്തി വരാറുള്ളത്.